കാബൂള്‍: അഫ്ഗാനില്‍ വീണ്ടും ചാവേര്‍ ആക്രണണം. അഫഗാന് പ്രസിഡന്റ് അഷ്റഫ് ഗനി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ചാവേര്‍ ആക്രമണം നടന്നത്. സ്ഫോടനത്തില്‍ 26 പേര് മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
പര്‍വാന്‍ പ്രവിശ്യയിലെ ചരിക്കറില് സമ്മേളന സ്ഥലത്തെ കവാടത്തിനി സമീപത്താണ് ആക്രമണം നടന്നത്. കൂടാതെ കാബൂളിലെ അതീവ സുരക്ഷ മേഖലയായ ഗ്രീന്‍ സോണിലും ആക്രമണം നടന്നു. ഇവിടെ മൂന്ന് പേര് മരിച്ചതായാണ് വിവരം. സംഭവസ്ഥലത്ത് അധികൃതര്പരിശോധന നടത്തി.
ഈ മാസം 28 നാണ് അഫ്ഗാനില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഭീകരാക്രമണ സാധ്യതയെ തുടര്‍ന്ന് രണ്ട് തവണ അഫ്ഗാനില്‍ തെരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. തെരഞ്ഞെടുപ്പ് തീരുമാനിച്ച ശേഷവും താലിബാനില്‍ നിന്ന് ഭീഷണി ഉയര്‍ന്നിരുന്നു