കൊച്ചി ; മരട് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ .ശബരിമല വിധിയുമായാണ് മരട് വിധിയെ കാനം താരതമ്യം ചെയ്തത്.
വിധി നടപ്പിലാക്കാതിരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ശബരിമല വിധി വന്നപ്പോൾ നടപ്പാക്കി. ഇക്കാര്യത്തിലും സമാനമായ നിലപാടാണ് വേണ്ടതെന്നും കാനം പറഞ്ഞു.ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന വിധി നടപ്പാക്കാമെങ്കിൽ ഫ്ലാറ്റുകൾ പൊളിയ്ക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെന്താണ് ബുദ്ധിമുട്ടെന്നും കാനം ചോദിച്ചു .
ഫ്ലാറ്റ് ഉടമകളോട് അനുഭാവപൂര്‍ണമായ സമീപനം കൈക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുമെന്നാണ് സര്‍വ്വകക്ഷിയോഗ തീരുമാനം. എന്നാൽ ഇതിനെത്തള്ളിയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയത്. മുഖ്യമന്ത്രിക്കെതിരെയുള്ള സിപിഐയയുടെ നിലപാട് വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചയാകും.