കോഴിക്കോട് : തൊടുപുഴയില്‍ എസ് എഫ് ഐ നേതാക്കള്‍ ബാര്‍ ആക്രമിച്ച് പണം തട്ടിയ സംഭവത്തിന് പിന്നാലെ കോഴിക്കോട്ടും സിപിഎം പ്രവര്‍ത്തകരുടെ അക്രമം. തിരുവമ്പാടിയില്‍ ബാറില്‍ സംഘര്‍ഷം ഉണ്ടാക്കിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം നേതാക്കളായ ജയപ്രകാശ്, ശിവദാസന്‍, ജോബിസ് ജോസഫ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഒമ്പതരയോടെ കെ ടി സി ബിയര്‍ ആന്‍ഡ് വൈന്‍ ഷോപ്പിലായിരുന്നു സംഭവം.
പാര്‍ലറിലെത്തിയ ഇവര്‍ മദ്യപിച്ച ശേഷം ഗ്ലാസ്സുകളും കസേരകളും നശിപ്പിച്ചു. തടയാനെത്തിയ ജീവനക്കാരുമായി ഇവര്‍ തര്‍ക്കമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ തിരുവമ്പാടി പോലീസില്‍ പാരാതി നല്‍കുകയായിരുന്നു.
മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി, പൊതുമുതല്‍ നശിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.