കുവൈറ്റ് സിറ്റി : ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആശുപത്രിയിലെ നഴ്സുമാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓണാഘോഷം നടത്തി. അബ്ബാസിയ സാരഥി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ ജോയല്‍ ജോര്‍ജ് അധ്യക്ഷത വഹിക്കുകയും മാധ്യമ പ്രവര്ത്തകന് സണ്ണി മണര്‍കാട് ഓണ സന്ദേശം നല്‍കുകയും ചെയ്തു.
ആഘോഷങ്ങള്‍ മാറ്റിവച്ച് രോഗികളുടെ ക്ഷേമത്തിനായി ദിനരാത്രം പ്രവര്‍ത്തിക്കുന്ന നഴ്സുമാരുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. സാജു സ്റ്റീഫന്‍, പ്രിന്‍സ് മാത്യു, ജോണ്‍ പാപ്പച്ചന്, എല്‍ദോസ് ജോര്‍ജ്, അനീഷ് കുറുപ്പ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ബിനു ബേബി സ്വാഗതവും ജോയ്സ് എബ്രഹാം മേനാംപറമ്പില്‍ കൃതജ്ഞതയും രേഖപ്പെടുത്തി. തുടര്‍ന്ന് നടന്ന കലാകായിക മത്സരങ്ങളില്‍ തോമസ് കുരുവിള പ്ലാക്കാട് പുരുഷ വിഭാഗത്തിലും ദില തോമസ് വനിതാ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്മാരായി. ഓണസദ്യക്ക് കലാപരിപാടികള്‍ക്കും ശേഷം ദേശീയ ഗാനത്തോടെ പരിപാടികള്‍ക്ക് പരിസമാപ്തിയായി. റോജന്‍ ജോസഫിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച പുരുഷ തിരുവാതിര വ്യത്യസ്ത അനുഭവമായി.