കുവൈറ്റ് സിറ്റി : കുവൈറ്റ് പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്കു് പോകുന്ന ഫോക്കസ് കുവൈറ്റ് യൂണിറ്റ് 7 ലെ സജീവാംഗവും, ബദര്‍ അല്‍ മുല്ല എന്‍ജിനിയറിംഗ് കമ്പനി ഡ്രാഫ്റ്റ്മാനുമായിരുന്ന ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശി ഈശോ സ്കറിയയക്ക് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നല്കി. യൂണിറ്റ് കണ്‍വീനര്‍ ജോഹര്‍ എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന് സത്യന് എം.ടി. സ്വാഗതമാശംസിച്ചു. പ്രസിഡന്റ് സലിം രാജ്, ട്രഷറര്‍ ജോസഫ് എം.ടി, വൈസ് പ്രസിഡന്റ് തമ്പി ലൂക്കോസ്, ജോ: സെക്രട്ടറി പ്രശോഭ് ഫിലിപ്പ്, കെ. രതീശന് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സലിം രാജ് ഉപഹാരം കൈമാറി. ഈശോ സ്കറിയ മറുപടി പ്രസംഗം നടത്തി. യൂണിറ്റ് ജോ:കണ്‍വീനര്‍ അബ്ദുല്‍ റഹ്മാന് നന്ദി പറഞ്ഞു.