യു എ ഇ യിലെ പ്രമുഖമായ സുലേഖ ഹോസ്പിറ്റലിന്റെ സ്ഥാപക ഡോ സുലേഖ ദൗതിന് യു എ ഇയുടെ പത്തു വർഷത്തെ ഗോൾഡ് കാർഡ് വിസ ലഭിച്ചു. 1963 മുതൽ തങ്ങളുടെ പ്രവർത്തനങ്ങളെയെല്ലാം യു എ ഇ ഭരണകർത്താക്കൾ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട് എന്നും, അതുകൊണ്ടാണ് ലോകോത്തരമായ ആതുരശുശ്രൂഷാ സംവിധാനം തുടങ്ങാനായതെന്നും ഡോ സുലേഖ ദൗത് പറഞ്ഞു. ഈ രാജ്യത്തിന്റെ വികസനത്തിനൊപ്പം നിൽക്കാനായതിൽ അഭിമാനമുണ്ടെന്നും ദീർഘ കാല വിസ അനുവദിച്ചതിന് നന്ദിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.