അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 20 വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പൂക്കള മത്സരത്തോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം മത്സരം നടക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്യും. തുടന്ന് മാവേലി എഴുന്നള്ളത്ത് , കുടമടി, തിരുവാതിര, സിനിമാറ്റിക് ഡാൻസ്, സംഘഗാനം, ഓണപ്പാട്ടുകൾ, പ്രസിദ്ധ നാടക നടൻ അപ്പുണ്ണി ശശിയുടെ ഏകപത്ര നാടകം ” ചക്കരപ്പന്തൽ ” തുടങ്ങിയവ ഉണ്ടായിരിക്കും. കേരള സോഷ്യൽ സെന്റർ ലൈബ്രറിയുടെ നാല്പത്തിയേഴാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ യു.എ ഇ. തല ഉപന്യാസ മത്സര വിജയികൾക്ക് തദവസരത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.സെന്ററിന്റെ ഓണസദ്യ ഒക്ടോബർ 18 നു നടക്കും
—