കുവൈറ്റ് സിറ്റി : ഗള്‍ഫ് മേഖലയിലെ പ്രമുഖ ധന വിനിമയ സ്ഥാപനമായ യുണീമണി എക്സ്ചേഞ്ച്, മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ച്, ഉപഭോക്താക്കൾക്കായി പുതിയ പാക്കേജുകൾ പ്രഖ്യാപിച്ചു. യുണീമണി വഴി പണമയക്കുന്ന ഉപഭോക്താക്കൾക്ക് മെട്രോയില്‍ ഡിജിറ്റൽ എക്സ്റേ, അൾട്രാ സൗണ്ട്, ഡെന്റൽ, ഡെർമറ്റോളജി, ഏണ്ട് , ഓർത്തോപീഡിക്സ്, ലാബ് ടെസ്റ്റുകൾ മുതലായവക്ക് 15% ഡിസ്കൗണ്ട് ലഭിക്കും. യുണീമണിയുടെ ഗോൾഡ് കാർഡ് ഹോൾഡേഴ്സിന് പ്രത്യേക ഇളവുകളും ഉണ്ടാകും. ഡെത്ത് കവർ ഇൻഷൂറൻസ് എല്ലാ രാജ്യങ്ങളിലേക്കും ഉടൻ തന്നെ വ്യാപിപ്പിക്കുമെന്നും യുണീമണി മാർക്കറ്റിംഗ് മേധാവി രഞ്ജിത്ത് പിള്ള അറിയിച്ചു. മെട്രോ സി ഇ ഒ മുസ്തഫ ഹംസ, മാര്‍ക്കറ്റിംഗ് മാനേജര്‍ ഫൈസല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.