Kerala

എസ്.എഫ്.ഐയെപ്പോലെ ക്രൂരമായ പ്രസ്ഥാനത്തിൽ പ്രവർത്തിക്കേണ്ടിവന്ന ചെറുപ്പത്തെ ഓർത്ത് പ്രായച്ഛിത്തം ചെയ്യുന്നു ; എ.പി അബ്ദുള്ളക്കുട്ടി

ആലപ്പുഴ : എസ്.എഫ്.യെപ്പോലെ ക്രൂരമായ ഒരു പ്രസ്ഥാനത്തിൽ പ്രവർത്തിക്കേണ്ടിവന്ന ചെറുപ്പത്തെ ഓർത്ത് പ്രായച്ഛിത്തം ചെയ്യാൻ മാത്രമേ തനിക്കിപ്പോൾ സാധിക്കൂവെന്ന് മുൻ എസ്.എഫ്.ഐ .പതിറ്റാണ്ടുകൾ കഴിഞ്ഞാലും ജനമനസാക്ഷിയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത മാർകിസ്റ്റ് ക്രൂരതയാണ് പരുമല പമ്പാകോളേജിൽ നടന്നത്.ക്രൂരവും, പൈശാചകമായ കൊലപാതങ്ങൾ ചെയ്യാൻ മാർകിസ്റ്റ് പാർട്ടിയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂയെന്നും, അത് അവരുടെ ജീനിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. ദേശത്തിന്റെ ഭാവിയിലേക്ക് ഉദിച്ച് വന്ന മൂന്നു കൗമാരങ്ങളെയാണ് മാർകിസ്റ്റ് പാർട്ടി ഇല്ലാതാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ജനാധിപത്യവും വോട്ടവകാശവുമില്ല. കണ്ണൂരിൽ കൊലപാതക പരമ്പരകൾ അരങ്ങേറുന്ന സമയത്ത് പാർലമെന്റിൽ പങ്കെടുക്കുക്കാൻ കഴിയുന്നില്ലെന്ന് പി. സതീദേവി പറഞ്ഞതും അതിനു പിണറായി വിജയൻ കൊടുത്ത മറുപടിയും അവരുടെ ക്രൂരത വെളിവാക്കുന്നതാണ്. കയ്യും കാലും വെട്ടിയ , തലയില്ലാത്ത ദേഹങ്ങൾ ബിജെപിക്കാർ പാർലമെന്റിൽ ഉയർത്തിക്കാട്ടുന്നു എന്ന് സതീദേവി പറഞ്ഞപ്പോൾ നമ്മുടെ ശൈലി മാറ്റണമെന്നാണ് പിണറായി വിജയൻ പറഞ്ഞത്. ബംഗാളിലെപ്പോലെ കൊന്ന് കുഴിച്ചു മൂടി ഉപ്പുചാക്ക് ഇടണമെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.

പിന്നീട് ബംഗാളിൽ സിപിഎം അധികാരത്തിൽ നിന്ന് പോയതിനു ശേഷം അവിടുത്തെ മുൻ മന്ത്രിയുടെ വീട്ടിനു പിറകിൽ നിന്ന് നിരവധി അസ്ഥികൂടങ്ങൾ കിട്ടിയതും അദ്ദേഹം എടുത്തുപറഞ്ഞു.ഇന്ന് ദേശീയപ്രസ്ഥാനങ്ങൾക്കൊപ്പം ഉറച്ചു നിന്ന് മുന്നോട്ട് പോവുകയാണെങ്കിൽ മാത്രമേ ഇന്ത്യ ഉന്നതിയിലെത്തുകയുള്ളൂ. ദേശീയ പ്രസ്ഥാനങ്ങൾ ഭാരതം ഭരിക്കുന്നത് കണ്ട് അങ്ങ് സ്വർഗത്തിലിരുന്ന് ഓരോ ബലിദാനിയും സന്തോഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അവരെ ഇല്ലാതാക്കിയ പ്രസ്ഥാനം ഇന്ന് തകർച്ചയുടെ പടുകുഴിയിലാണെന്നത് ഓർക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാന്നാർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന  ഇരുപത്തിമൂന്നാമത് പരുമല ബലിദാനദിന ശ്രദ്ധാജ്ഞലി ഉത്ഘാടനം ചെയ്യുകയായിരുന്നു അബ്ദുള്ളക്കുട്ടി. വീരബലിദാനികളായ അനുവിന്റെ പിതാവ് ശശിധരൻ, സുജിത്തിന്റെ പിതാവ് ശിവദാസൻ നായർ എന്നിവരും അനുസ്മരണത്തിൽ പങ്കെടുത്തു.

530 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close