തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഡിജിപി. ഇക്കാര്യം ഡിജിപി ലോക്നാഥ് ബെഹറ് ഇന്ന് സര്‍ക്കാരിനെ അറിയിക്കും.
വിഷയത്തില്‍ സര്‍ക്കാരിന് എന്തു തീരുമാനവുമെടുക്കാം. ഇക്കാര്യം ഡിജിപി മുഖ്യമന്ത്രിയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചൊവ്വാഴ്ച യോഗം ചേര്‍ന്നിരുന്നു.
ബാലഭാസ്ക്കറിന്റെ ബന്ധുക്കള്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിച്ചുവെന്നും യോഗം വിലയിരുത്തി എന്നാണ് സൂചന. അതേസമയം കേസുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ഇടപാടുകള്‍ കൂടി അന്വേഷിക്കണമെന്ന് ഡിജിപി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്കി.