തിരുവനന്തപുരം:പിഎസ്സി പരീക്ഷാ ക്രമക്കേട് കേസ് ഗൗരവതരം എന്ന് ഹൈകോടതി.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ആണ് കോടതി പരാമര്‍ശമുന്നയിച്ചത്. ഹര്‍ജിയില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും പിഎസ്സിക്കും ഹൈക്കോടതി നോട്ടിസയച്ചു.
ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സംസ്ഥാന സര്‍്ക്കാരിന് നിര്‍ദ്ദേശം നല്കി. കേസില്ക്രെം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പരാതിക്കാര്‍ക്ക് ലോക്കസ് സ്റ്റാന്റി ഇല്ലെന്നും സര്‍ക്കാര്‍ കോടതില്‍ വാദിച്ചു. വിഷയത്തില്‍ കോടതി സിബിഐയുടെ നിലപാടും തേടിയിട്ടുണ്ട്.
സിബിഐ അന്വേഷണം ആവശ്യം ഇല്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. പോലിസ് ബറ്റാലിയന് തെരഞ്ഞെടുപ്പിലെ കായികക്ഷമത പരീക്ഷയില്‍ പങ്കെടുത്ത് പരാജയപ്പെട്ട ഉദ്യോഗാര്‍ത്ഥികളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.