ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ ഒക്ടോബര്‍ പതിനെട്ടിന് ഉള്ളില്‍ വാദം പൂര്‍ത്തിയാകുമെന്ന് സുപ്രീം കോടതി. മധ്യസ്ഥ ശ്രമങ്ങളും വാദത്തിനൊപ്പം തുടരാമെന്ന് കോടതി അറിയിച്ചു. കേസിന്റെ വാദം എല്ലാ ദിവസവും കേള്‍ക്കാനും കോടതി തീരുമാനിച്ചു. ഭരണ ഘടനാ ബെഞ്ചിന്റെ അന്തിമ വാദം 26 ആം ദിവസത്തിലേയ്ക്ക് കടന്നതിനു പിന്നാലെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
മധ്യസ്ഥതയിലൂടെ അയോധ്യ ഭൂമി തര്‍ക്കം പരിഹരിക്കാന്‍ ഹിന്ദു-മുസ്ലീം കക്ഷികള്‍ തങ്ങളെ സമീപിച്ചിരുന്നെന്ന് മധ്യസ്ഥ സമിതി കോടതിയെ അറിയിച്ചു. കേസില്‍ വാദം കേള്‍ക്കല്‍ തടസ്സപ്പെടുത്താതെ മധ്യസ്ഥ നീക്കങ്ങള്‍ നടത്താനാണ് കക്ഷികള്‍ അഭ്യര്‍ത്ഥിച്ചതെന്നും സമിതി കോടതിയെ അറിയിച്ചിരുന്നു.
ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയാണ് മധ്യസ്ഥസമിതിയുടെ അധ്യക്ഷന്‍. മുതിര്‍ന്ന അഭിഭാഷകന് ശ്രീരാം പാഞ്ചു, ശ്രീശ്രീ രവിശങ്കര്‍ എന്നിവരാണ് മധ്യസ്ഥ സമിതിയില്‍ ഉള്ളത്.