മുബൈ: വീര്‍ സവര്‍ക്കര്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ പാകിസ്ഥാന് ജനിക്കുകയില്ലായിരുന്നുവെന്ന് ഉദ്ധവ് താക്കറെ .മുംബൈയില്‍ നടന്ന ‘സവര്‍ക്കര്‍ എക്കോസ് ഫ്രം ‘ എന്ന ജീവചരിത്രപുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ശിവസേനാമേധാവി.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡ് ആയ ഭാരത് രത്ന വീര സവര്‍ക്കറിന് നല്‍കണമെന്നും അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു .രാജ്യത്തിന്റെ രാഷ്ട്രീയവികസനത്തിനായി മഹാത്മാഗാന്ധിയും ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും നടത്തിയ പ്രവര്‍ത്തനങ്ങളെ അപമാനിക്കാന്‍ താന്‍ തയ്യാറല്ല. പക്ഷെ രണ്ട് കുടുംബങ്ങങ്ങളുടെ രാഷ്ട്രീയ കാര്യത്തിനായിരുന്നു ഇവര്‍ പ്രാധാന്യം നല്‍കിയിരുന്നത് എന്ന് ഉദ്ധവ്താക്കറെ സൂചിപ്പിച്ചു .14 വര്‍ഷം ജയിലില്‍ കിടന്ന സവര്‍ക്കരെ പോലെ 14 മിനിറ്റ് എങ്കിലും ജയിലില്‍ കിടന്നിരുന്നെങ്കില്‍ ഞാന്‍ നെഹ്രുവിനെ ധീരന് എന്ന് വിശേഷിപ്പിക്കുമായിരുന്നു ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.
ഗാന്ധി സിയോണ്‍ സവര്‍ക്കറെ കുറിച്ചുള്ള പുതിയ പുസ്തകം വായിക്കണമെന്നും അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കൂടുതല്‍ അറിയണമെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍ നിന്ന് സ്വാതന്ത്ര്യം തേടുന്നതിനായി വീര്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞിരുന്നുവെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെയാണ് ഉദ്ധവ് പരിഹാസരൂപത്തില്‍ മറുപടി നല്‍കിയത്.