India

ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരുടെ പേരില്‍ 50 വ്യാജ പ്രൊഫൈല്‍; പാകിസ്ഥാന്റെ നീക്കത്തെ തകര്‍ത്ത് ട്വിറ്റര്‍

മ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ നിരന്തരം പ്രതിഷേധവുമായി മുറവിളി നടത്തിയ പാകിസ്ഥാനെതിരെ ട്വിറ്ററിന്റെ നടപടി. ഇന്ത്യന്‍ സൈനീകരുടെ പേരില്‍ പാകിസ്ഥാന്‍ കൈകാര്യം ചെയ്ത 50-ഓളം ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചാണ് പാകിസ്ഥാനെതിരെ ട്വിറ്റര്‍ നടപടി സ്വീകരിച്ചത്.

സൈനികരുടെ പേരിലും മറ്റുമായി പ്രചരിക്കുന്ന 50-ഓളം പ്രൊഫൈലുകളാണ് നിരീക്ഷണത്തില്‍ കണ്ടെത്തിയത്. ഇതിനെതിരെ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചതോടെയാണ് വ്യാജ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ട്വിറ്റര്‍ തയാറായത്. സൈനിക മേധാവി ബിപിന്‍ റാവത്ത്, വൈസ് ചീഫ് ലഫറ്റനന്റ് ജനറല്‍ ദേവരാജ് അമ്പു, വടക്കന്‍ സൈനിക കമാന്‍ഡര്‍ ഉള്‍പ്പെടെ അമ്പതോളം പ്രമുഖര്‍ ട്വിറ്ററില്‍ നിന്ന് പുറത്ത് പോകാന്‍ തയാറായതോടെയാണ് ഇത്തരം വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ട്വിറ്റര്‍ തയാറായത്.

മാലേഗാവ് കേസില്‍ ഉള്‍പ്പെട്ട ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതിന്റെ പേരിലായിരുന്നു വ്യാജവാര്‍ത്തകള്‍ ആദ്യം വന്നത്. തുടര്‍ന്ന് പ്രകോപനപരമായ വാര്‍ത്തകള്‍ കണ്ണില്‍പ്പെട്ടതോടെയാണ് ഇന്ത്യ ഇക്കാര്യത്തില്‍ നിരീക്ഷണം ആരംഭിച്ചത്. ഓരോ ദിവസവും വാര്‍ത്തകളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഇന്ത്യ ട്വിറ്ററിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്. സംഭവം വിവാദമായതോടെ ട്വിറ്റര്‍ അത്തരത്തില്‍ വ്യാപകമായ വ്യാജ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയായിരുന്നു.

മുന്‍ ലഫ്.ജനറല്‍ വിനോദ് ഭാട്ടിയയുടെ പേരിലും വ്യാജ പ്രൊഫൈല്‍ കണ്ടെത്തിയിരുന്നു. വിശ്വസ്തനും , രാജ്യത്തിന് വേണ്ടി പല ഓപ്പറേഷനും നടപ്പിലാക്കിയ ഉദ്യോഗസ്ഥനുമാണ് അദ്ദേഹം. പൊതുവെ ഇന്ത്യന്‍ സൈനിക നിയമമനുസരിച്ച് യൂണിഫോമിലുള്ള പ്രൊഫൈല്‍ ചിത്രങ്ങള്‍ ഉപയോഗിക്കാറില്ല. എന്നാല്‍ ഇതിനു വിപരീതമായാണ് ട്വിറ്ററില്‍ പ്രൊഫൈല്‍ ഫോട്ടോ നല്‍കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷമാണ് പ്രധാനമായും ഇത്തരം വ്യാജ പ്രൊഫൈലുകള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. മിക്ക ട്വീറ്റുകളും കശ്മീരിനെ സംബന്ധിച്ചതാണ്. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യൂടുബ് വീഡിയോകളും ഇതില്‍ പങ്കുവെച്ചിരുന്നു.

സോഷ്യല്‍ മീഡിയില്‍ വ്യാപകമായി പ്രചരിക്കുന്ന ഇത്തരം വീഡിയോകളുടേയും വാര്‍ത്തകളുടേയും സ്രോതസ്സ് കണ്ടെത്താന്‍ 24 മണിക്കൂറും ഇന്ത്യ നിരീക്ഷണത്തിലായിരുന്നു. അതേസമയം ഉദ്യോഗസ്ഥരുടെ മാത്രമല്ല നിലവില്‍ അംഗമല്ലാത്ത ബോളിവുഡ് താരങ്ങളുടെ പേരിലും ഇത്തരം വ്യാജ പ്രൊഫൈലുകള്‍ വ്യാപരിക്കുന്നുണ്ടെന്നാണ് നിരീക്ഷണത്തില്‍ കണ്ടെത്തിയത്.

399 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close