കൊച്ചി; പാലാരിവട്ടം പാലത്തെ പഞ്ചവടിപാലം എന്ന് ഹെെക്കോടതി. പാലാരിവട്ടം പാലം അഴിമതിയ്ക്ക് ആരാണ് ഉത്തരവാദിയെന്നും. സിനിമാ കഥ യാഥാര്‍ഥ്യമാകുകയാണോ എന്നും കോടതി ചോദിച്ചു.
കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാന്‍ വിജിലന്‍സിന് ഹെെക്കോടതി നിര്‍ദ്ദേശം നല്‍കി. കേസില്‍ വിജിലന്‍സ് ഇതുവരെ കണ്ടെത്തിയ മുഴുവന്‍ വിവരങ്ങളും പ്രതി ചേര്‍ത്തവരുടെ പങ്കും അറിയിക്കണമെന്ന് കോടതി പറഞ്ഞു. കേസില്‍ ഇനിയും അറസ്റ്റ് ഉണ്ടാവുമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.
വാര്‍ത്തകള്‍ കാണാനും വായിക്കാനും ജനം ടിവി മൊബൈല്‍ ആപ് ഡൌണ്‍ലോഡ് ചെയ്യൂ.