ജംതാര: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പാക് അധീന കശ്മീര്‍ വൈകാതെ തന്നെ ഇന്ത്യയുടെ ഭാഗമാകുമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അദ്ദേഹം അഭിനന്ദിച്ചു.
‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളായ ബിര്‍സ മുണ്ഡയുടേയും സിദ്ദു കന്ഹുവിന്റേയും സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കു വേണ്ടി ആഭ്യന്തര മന്ത്രി അമിത് ഷായെ ഞാന്‍ നന്ദി അറിയിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പാക് അധീന കശ്മീരും വൈകാതെ തന്നെ ഇന്ത്യയുടെ ഭാഗമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്’. രഘുബാര്‍ ദാസ് പറഞ്ഞു.
വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പാക് അധീന കശ്മീര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെയാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പാക് അധീന കശ്മീര്‍ ഇന്ത്യയുടേത് തന്നെയാണെന്നും ഇന്നല്ലെങ്കില്‍ നാളെ അത് ഇന്ത്യയുടെ അധീനതയില്‍ തന്നെ എത്തിയിരിക്കുമെന്നും അക്കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ജയശങ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.