കുവൈറ്റ് സിറ്റി – കുവൈറ്റിലെ മലയാളി ഡ്രാഫ്റ്റ്സ്മാൻമാരുടെ കൂട്ടായ്മയായ ഫോക്കസ് കുവൈറ്റ്, തൊഴിൽ രംഗത്തു വന്നിട്ടുള്ള പുതിയ മാറ്റങ്ങൾക്ക് അംഗങ്ങളെ പ്രാപ്താരാക്കുന്നതിന്റെ ഭാഗമായി അഞ്ചു ആഴ്ച നീണ്ടു നിൽക്കുന്ന സ്ട്രക്ചറൽ, ആർക്കിടെക്റ്റ് വിഭാഗകാർക്കുള്ള റിവിറ്റിന്റെ ശില്പശാല കാഡ് ടീം ലീഡർ രതീഷ് കുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. പ്രസിഡന്റ് സലിംരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്ഹോക്ക് പ്രസിഡന്റായിരുന്ന പി.കെ. ജമാൽ ഉത്ഘാടനം ചെയ്തു. ഉപദേശക സമതി അംഗം റോയ് എബ്രഹാം, കാഡ് ടീം അംഗം സി.ഓ കോശി ട്രഷറർ ജോസഫ് എം.ടി.ജോ: സെക്രട്ടറി പ്രശോബ് ഫിലിപ്പ് എന്നിവർ സംസാരിച്ചു, ജനറൽ സെക്രട്ടറി രാജീവ് സി.ആർ സ്വാഗതവും, ജോ: ട്രഷറർ ഷാജൂ എം.ജോസ് നന്ദിയും പറഞ്ഞു. റെജി കുമാർ, ഡാനിയൽ തോമസ്, തന്പി ലൂക്കോസ് എന്നിവർ നേതൃത്വം നൽകി.