കുവൈറ്റ് സിറ്റി – കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (കിയ) കുവൈറ്റ് അബുഹലിഫയിലെ റ്റാമാറിന്റ് ഓഡിറ്റോറിയത്തിൽ ഈദ് ഓണം പൊന്നോണം 2019 ആഘോഷം സംഘടിപ്പിച്ചു. പ്രോഗ്രാം കൺവീനർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന സാംസ്ക്കാരിക സമ്മേളനത്തിനു ജനറൽ സെക്രട്ടറി അജിത് പൊയിലൂർ സ്വാഗതം പറഞ്ഞു. കിയ പ്രസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങ് ബാബുജി ബത്തേരി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ചീഫ് പാട്രൺ മധുകുമാർ മാഹി, സന്തോഷ് കുമാർ, വിനയൻ, പ്രദിപ് വേങ്ങാട്, രൂപേഷ് തോട്ടത്തിൽ,വനിതാ വേദി ചെയർപേഴ്സൺ മുഹ്സീന, സൗമിനി, ജയകുമാരി, റംസീന ,വിനോദ് കുമാർ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു –
ട്രഷറർ എം.ടി പുഷ്പരാജൻ നന്ദി പ്രകാശിപ്പിച്ചു. എന്.എസ്.എച്ച്. എച്ച് ആർ മാനേജർ പ്രകാശ് – ആർ – വി, മലബാർ ഗോൾഡ് ബ്രാഞ്ച് ഹെഡ് ഷഹീൽ, വയനാട് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് മുബാറക്ക് കാമ്പ്രത്ത് , സാഹിത്യക്കാരൻ പ്രേമൻ ഇല്ലത്ത്, യൂത്ത് ഇന്ത്യ കുവൈറ്റ് പ്രതിനിധി നസീർ പാലക്കാട് എന്നിവർ സന്നിഹിതരായിരുന്നു. ചെണ്ടമേളങ്ങളുടെ അകമ്പടിയിൽ മാവേലിത്തമ്പുരാന്റെ എഴുന്നള്ളത്തും എക്സക്യൂട്ടിവ് അംഗം സഹദേവൻ പുനക്കലിന്റെ അത്തപ്പൂക്കളവും പ്രൊഗ്രാമിനു മാറ്റ് കൂട്ടി,
സാംസ്കാരിക സമ്മേളനാനന്തരം ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി. കുട്ടികൾക്കും മുതിർന്നവർക്കും വിവിധ തരത്തിലുള്ള സൗഹൃദ്ദ മത്സരവും സംഘടിപ്പിചിരുന്നു – ആർട്ടിസ്റ്റ് സഹദേവൻ പുനക്കലിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു.