കുവൈറ്റ് സിറ്റി – പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ഓണം-ഈദ് ആഘോഷം സെപ്റ്റംബര്‍ 26, 27 തീയതികളിലായി സംഘടിപ്പിക്കുന്നു. പാലക്കാടൻ മേള – 2019 എന്ന പേരില്‍ നടക്കുന്ന ആഘോഷങ്ങള്‍ അബാസ്സിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. 26 ന് വൈകുന്നേരം പൂക്കള മത്സരത്തോടു കൂടി ആരംഭിക്കുന്ന പരിപാടികൾ 27 ന് വൈകുന്നേരം അവസാനിയ്ക്കും.
27 ന് നടക്കുന്ന ചടങ്ങിൽ ഘോഷയാത്ര, തിരുവാതിര, പൊതുസമ്മേളനം, ഓണസദ്യ, പൽപക് കലാവിഭാഗം അവതരിപ്പിക്കുന്ന കലാവിരുന്ന് എന്നിവയ്ക്ക് പുറമെ കേരള ഫോകലോർ അവാർഡ് ജേതാവ് പ്രണവം ശശിയുടെ നേതൃത്വത്തിൽ കേരളത്തിനിന്നുള്ള ആറോളം കാലാകാരന്മാർ അടങ്ങിയ “നാട്ടുകൂട്ടം” അവതരിപ്പിക്കുന്ന നാട്ടൻ പാട്ടുകൾ, പ്രശസ്ത പിന്നണി ഗായകൻ അൻവർ സാദത്ത്, ഗായിക പാർവ്വതി പണിക്കർ എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേളയും ഉണ്ടായിരിയ്ക്കുന്നതാണന്ന് പൽപക് പ്രസിഡന്റ പി.എൻ.കുമാർ ജന. സെക്രട്ടറി സുരേഷ് പുളിക്കൽ എന്നിവര്‍ അറിയിച്ചു.