കുവൈറ്റ് സിറ്റി – ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് വനിതാവിഭാഗം സ്ത്രീശക്തിയുടെ അബ്ബാസിയ ഏരിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ ബി.പി.പി. ഹാളില്‍ നടന്ന യോഗത്തില്‍ സ്ത്രീശക്തി വൈസ് പ്രസിഡന്റ് രമ്യ ധനീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അബ്ബാസിയ ഏരിയ ജനറല്‍ സെക്രട്ടറി സന്തോഷ് കൊടുങ്ങല്ലൂര്‍ സ്വാഗതം പറഞ്ഞു. അബ്ബാസിയ ഏരിയ പ്രസിഡന്റായി അശ്വിതി ശ്രീനാഥ്, ജനറൽ സെക്രട്ടറി റാണി ഗോപൻ, വൈസ് പ്രസിഡന്റ് ശാലിനി ഡിജേഷ്, ട്രഷറർ പ്രസന്ന ഗോപാൽ എന്നിവരെ ഭാരവാഹികളായിയും മറ്റ് എട്ട് അംഗങ്ങളെ എക്സിക്യൂട്ടീവ് ആംഗങ്ങളായും തിരഞ്ഞെടുത്തു. യോഗത്തിൽ ബി.പി.പി. ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.വി. വിജയരാഘവന്, ടി. ജി വേണുഗോപാൽ, മനോജ് എഴുമാറ്റൂർ, സന്തോഷ് കൊടുങ്ങല്ലൂർ, ധനിഷ് എന്നിവർ സംസാരിച്ചു.