കുവൈറ്റ് സിറ്റി : അഹമ്മദി സെന്റ് തോമസ് ഇൻഡ്യൻ ഓർത്തഡോക്സ് പഴയ പള്ളിയിലെ ഈ വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവലായ “സന്തോം ഫെസ്റ്റ് – 2019” ന്റെ പ്രോഗ്രാം ഫ്ളയർ പ്രകാശനവും പ്രോഗ്രാം നാമകരണവും നടന്നു. യുവജനപ്രസ്ഥാനം ഓണാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച തിരുവോണപ്പുലരി – 2019 ൽ വച്ച് നടന്ന ചടങ്ങിൽ ഇടവക വികാരി റവ. ഫാ. അനിൽ കെ. വർഗീസ്, ഭിലായ് മിഷൻ ട്രഷറർ റവ. ഫാ. അജു കെ. വർഗീസ്, സാന്തോം ഫെസ്റ്റ് ജനറൽ കൺവീർ നൈനാൻ ചെറിയാൻ, ജോയിന്റ് കൺവീനർ വർഗ്ഗീസ് എബ്രാഹം, പോഗ്രാം കൺവീനർ മനോജ് സി. തങ്കച്ചൻ, ഇടവക ആക്ടിംഗ് ട്രസ്റ്റി വിനോദ് ഇ. വർഗ്ഗീസ്, സെക്രട്ടറി ബോബൻ ജോർജ്ജ് ജോൺ, മീഡിയ പബ്ളിസിറ്റി അംഗങ്ങളായ നിർമ്മൽ കോശി, സന്തോഷ് സി. ജോൺ, മനു മോനച്ചൻ തുടങ്ങിയവർ സംബന്ധിച്ചു.