ഖത്തറിലെ സാംസ്ക്കാരിക സംഘടനയായ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന്റെ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഏഷ്യൻ ടൗൺ ഹാളിൽ നടന്ന ആഘോഷത്തിൽ അറുനൂറിലേറെപ്പേരാണ് പങ്കെടുത്തത്. ചെണ്ടമേളം, വഞ്ചിപ്പാട്ട്, തെയ്യം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ നടന്ന മഹാബലിയുടെ എഴുന്നെള്ളത്തു പ്രവാസികൾക്ക് വ്യത്യസ്ത അനുഭവമാണ് സമ്മാനിച്ചത്.ആഘോഷങ്ങളുടെ ഭാഗമായി വിവിധതരം ഓണക്കളികളും കലാപരിപാടികളും അരങ്ങേറി.തനത് രീതിയിലുള്ള ഓണസദ്യയും ഒരുക്കിയിരുന്നു.