കുവൈറ്റ് സിറ്റി : ഓ.ഐ.സി.സി. കുവൈറ്റ് ഓണനിലാവ് – 2019 വര്‍ണാഭമായ ചടങ്ങുകളോടെ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ ആഘോഷിച്ചു. പരിപാടികളുടെ മുന്നോടിയായി വാശിയേറിയ അത്തപ്പൂക്കള മത്സരവും സംഘടിപ്പിച്ചിരുന്നു. ഒ.ഐ.സി.സി പ്രസിഡണ്ട് വര്‍ഗീസ് പുതുക്കുളങ്ങര അദ്ധ്യക്ഷത വഹിച്ച സാംസ്ക്കാരിക സമ്മേളനത്തിന് ഒ.ഐ.സി.സി. ജനറല്‍ സിക്രട്ടറി ബി.എസ്. പിള്ള സ്വാഗതം ആശംസിച്ചു. കൊല്ലം എം.പി. എന്‍.കെ.പ്രേമചന്ദ്രന് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മാത്യു ചെന്നിത്തല പ്രേമ ചന്ദ്രന് ഹാരാര്‍പ്പണം നടത്തി. ഹരീഷ് തൃപ്പുണിത്തുറ നന്ദിയും പറഞ്ഞു. തിരുവാതിരക്കളി ,മാവേലി എഴുന്നള്ളത്ത്, മോഹിനിയാട്ടം, ബ്രേക്ക് ഡാന്‍സ്, കവിതാ ആലാപനം ,മിമിക്രി, ബിജു തിക്കോടിയുടെ നേതൃത്വത്തില്‍ ഗാനമേള തുടങ്ങി വൈവിധ്യമായ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.