കുവൈറ്റ്സിറ്റി : പാലാ ഉപതെരെഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയും എന്‍ സി പി ഓവര്‍സീസ് സെല്ലിന്റെ ദേശീയ കണ്‍വീനറുമായ മാണി സി കാപ്പന്റെ വിജയാഘോഷങ്ങളുടെ ഭാഗമായി അബ്ബാസ്സിയയില്‍ ഓവര്‍സീസ് എന്‍ സി പി ക്കാര് അനുമോദന യോഗവും മധുര വിതരണവും സംഘടിപ്പിച്ചു. ഒ എന്‍ സി പി ദേശീയ പ്രസിഡണ്ട് ബാബു ഫ്രാന്‍സീസ് യോഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി ജീവിസ് എരിഞ്ചേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ നാഷണല്‍ എക്സിക്യൂട്ടീവ് അംഗം ബ്രൈറ്റ് വര്‍ഗ്ഗീസ്, സൂരജ് പോണത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ മാക്സ് വെല്‍ ഡിക്രൂസ്, മാത്യുവി ജോണ്‍ അരുള്‍ രാജ്, ബിജുമോന് ബാനു, ബിജു മണ്ണായത്ത് എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. യോഗാനന്തരം ഓവര്‍സീസ് എന്‍ സി പി പ്രവര്‍ത്തകര്‍ ലഡു വിതരണം ചെയ്തു