മാഞ്ചസ്റ്റര്‍: ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെതിരെ ആരോപണവുമായി മാദ്ധ്യമ പ്രവര്‍ത്തക രംഗത്ത്. മാദ്ധ്യമ പ്രവര്‍ത്തകയായ ഷാര്‍ലറ്റ് എഡ്വേര്‍ഡ്സ് ആണ് ജോണ്‍സണെതിരെ ആരോപണവുമായി എത്തിയത്. ഇരുപത് വര്‍ഷം മുന്‍പ് ഒരു വിരുന്നിനെത്തിയപ്പോള്‍ ജോണ്സണ് ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചു എന്നാണ് ഷാര്‍ലറ്റ് പറയുന്നത്. എന്നാല്‍ ഈ ആരോപണം ജോണ്സണ് നിഷേധിച്ചു.
സണ്‍ഡേ ടൈംസ് എന്ന ലേഖനത്തിലൂടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരെ ഷാര്‍ലറ്റ് ആരോപണമുന്നയിച്ചത്. 1999 ല്‍ ഒരു മാസികയുടെ പ്രകാശനചടങ്ങില്‍ മദ്യലഹരിയിലായിരുന്ന ജോണ്സണ് ദുരുദ്ദേശത്തോടെ തന്നെയും അടുത്തിരുന്ന സ്ത്രീയെയും സ്പര്‍ശിച്ചിരുന്നു എന്നാണ് ഷാര്‍ലറ്റ് ആരോപിക്കുന്നത്.
ജോണ്സണ് അന്ന് മദ്യലഹരിയിലായിരുന്നതിനാലാണ് ഒന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കാത്തതെന്നും ആരോപണത്തെ എതിര്‍ക്കുന്നതെന്നും ഷാര്‍ലറ്റ് പറയുന്നു. എന്നാല്‍ ഷാര്‍ലറ്റിന്റെ പ്രതികരണം തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്നായിരുന്നു ജോണ്സണ് പ്രതികരിച്ചത്.