എറണാകുളം: രാജ്യത്ത് ടെലിഗ്രാം മൊബൈല്‍ ആപ്പിന്റെ നിരോധനമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കോഴിക്കോട് തിരുവമ്പാടി സ്വദേശിനി അഥീന സോളമനാണ് ടെലഗ്രാം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ആപ്പിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീല ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇത് തടയാന്‍ എത്രയും പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
2013ല്‍ റഷ്യയിലാണ് ആദ്യമായി ടെലിഗ്രാം ആപ് ആരംഭിച്ചത്. റഷ്യയിലെ സെക്യൂരിറ്റി ഏജന്‍സികള്‍ക്ക് പോലും പിടികൂടാനാകാത്ത തരത്തില്‍ നിര്‍മ്മിച്ച ടെലഗ്രാം ആപ്പിന് ഇന്ത്യയില്‍ ലൈസന്‍സ് ഇല്ല. ടെലഗ്രാമിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.