റിയാദ്: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. കശ്മീര്‍ വിഷയത്തിലെ ഇന്ത്യന്‍ തീരുമാനം സല്മാന് രാജകുമാരനെ ധരിപ്പിച്ചു. സൗദിയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡോവല്‍ സൗദിയിലെത്തിയത്. യു.എ.ഇ കിരാടാവകാശി മുഹമ്മദ് ബിന്‍ സയാദ് അല്‍ നഹയാനും യോഗത്തില്‍ പങ്കെടുത്തിരുന്നു.
കശ്മീര്‍ വിഷയത്തിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ തിരിക്കാന്‍ ഇമ്രാന് ഖാന് കഴിഞ്ഞ മാസം റിയാദ് സന്ദര്‍ശനം നടത്തിയിരുന്നു. കൂടാതെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ വേദിയില്‍ വെച്ച് ഇമ്രാന് ഖാന് കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാട് എന്താണെന്ന് വ്യക്തമാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഡോവല്‍ വെളിപ്പെടുത്തി. കശ്മീരിലെ ഇന്ത്യന്‍ നീക്കങ്ങളോട് അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും ഡോവല്‍ വ്യക്തമാക്കി.
10, 000 കോടി ഡോളറിന്റെ നിക്ഷേപത്തിന് സൗദി ഒരുങ്ങിയിരിക്കുന്ന അവസരത്തിലാണ് അജിത് ഡോവലിന്റെ സൗദി സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. അരാം കോയിലെ എണ്ണപ്പാടങ്ങള്‍ക്കെതിരായ ആക്രമണങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കശ്മീരില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ മുഹമ്മദ് ബിന്‍ സല്മാന് ബോധ്യമായിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരുവരുടെയും ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടു നിന്നതായാണ് റിപ്പോര്‍ട്ട്.