ലക്നൗ: പാര്‍ട്ടി നിലപാട് ലംഘിച്ച് യോഗി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എംഎല്‍എ അദിതി സിംഗിനെതിരെ പാര്‍ട്ടിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. കോണ്‍ഗ്രസ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ച സമ്മേളനത്തില്‍ അദിതി പങ്കെടുത്തതിന്റെ കാരണം രണ്ട് ദിവസത്തിനകം അറിയിക്കണം എന്നാണ് കോണ്‍ഗ്രസ് വക്താക്കള്‍ അദിതിയ്ക്ക് അയച്ച നോട്ടീസില്‍ പറയുന്നത്.
മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് യുപി സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തത്. എന്നാല്‍ യോഗം ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. സോണിയ ഗാന്ധി പ്രതിനിധീകരിക്കുന്ന ലോകസഭാ സീറ്റായ റായ്ബറേലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് അദിതി സിംഗ്.
പാര്‍ട്ടി നിലപാട് വകവെക്കാതെ അദിതി പരിപാടിയില്‍ പങ്കെടുത്തത് പാര്‍ട്ടിയില്‍ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. അതേസമയം സുസ്ഥിര വികസന ലക്ഷ്യങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനുള്ള യോഗത്തിലാണ് താന്‍ പങ്കെടുത്തതെന്ന് അദിതി വ്യക്തമാക്കിയിരുന്നു. കൂടാതെ അദിതിയുടെ ആവശ്യപ്രകാരം യോഗി സര്‍ക്കാര്‍ വൈ-പ്ലസ് കാറ്റഗറി സുരക്ഷയും അദിതിയ്ക്ക് ഏര്‍പ്പെടുത്തിയിരുന്നു.