കാസറഗോഡ്: മഞ്ചേശ്വരത്ത് ഇത്തവണ താമരവിരയുമെന്ന് ബിജെപി കര്‍ണാടക അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍.ഇനിയും സിപിഎംനും ലീഗിനും അവസരം കൊടുത്താല്‍ കേരളത്തെ മറ്റൊരു ഭീകരനാടാക്കുമെന്നും കട്ടീല്‍ പറഞ്ഞു.വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായിട്ടാണ് നളീന്‍ കുമാര്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ എത്തിയത്.
രാജ്യമാകെ ജനങ്ങള്‍ ബിജെപിക്കൊപ്പമാണ്.തെക്ക് ഒ.രാജഗോപാല്‍ ജയിച്ചപോലെ മഞ്ചേശ്വരത്ത് രവീശ തന്ത്രിയും ജയിക്കും.സിപിഎം-ലീഗ് കൂട്ടുകെട്ട് നാടിനെ നാശത്തിലേയക്കാണ് നയിക്കുക കട്ടീല്‍ മുന്നറിയിപ്പ് നല്കി.അബ്ദുള്ളകുട്ടിയുടെ വരവിന് പുറകേ നിരവധി പ്രമുഖര്‍ ബിജെപിയിലെത്തും.
നിരന്തരംകൊലപാതകങ്ങള് നടത്തുന്ന സിപിയെമ്മിന്റെ സര്‍ക്കാര്‍ പക്ഷെ പ്രളയത്തില്‍പ്പെട്ടവരെ മറന്നുവെന്നും കുറ്റപ്പെടുത്തി.ദേശീയ നേതൃത്വം ഭാരതത്തിനെ പുതിയ ഉയരങ്ങളിലേയ്ക്ക് എത്തിക്കുമ്പോള്‍ കേരളം മാറിനില്‍ക്കുകയാണെന്നും കട്ടീല്‍ ആരോപിച്ചു.