കൊല്ലം : കൊല്ലത്ത് അമ്മയുടെ ക്രൂരമര്‍ദ്ദനമേറ്റ് നാല് വയസ്സുകാരി മരിച്ചു. പാരിപ്പള്ളി സ്വദേശി ദിയയാണ് മരിച്ചത്.ആഹാരം കഴിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടിയെ മര്‍ദ്ദിച്ചത്. അമ്മയെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.
മർദ്ദനമേറ്റ കുട്ടിയെ ആദ്യം പാരിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയാണ് എത്തിച്ചത്. പിന്നീട് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ കൊണ്ടു പോകുന്നതിനിടെ കുട്ടിയുടെ നില വഷളായതിനെ തുടർന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ട്. മൃതദേഹം കഴക്കൂട്ടം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.