തിരുവനന്തപുരം : വിശ്വാസികള്‍ സി.പി.എമ്മിനെതിരെന്ന പ്രചാരണം ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .വിശ്വാസികളുടെകൂടി വോട്ടുനേടിയാണ് ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതെന്നും കോടിയേരി പറഞ്ഞു .
അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരായ ജി.സുധാകരന്റെ പൂതന പരാമര്‍ശം പരിശോധിക്കും.പരാമര്‍ശം ഏത് സാഹചര്യത്തിലാണെന്ന് സുധാകരനോട് ചോദിക്കും – കോടിയേരി പറഞ്ഞു .
അതേസമയം ഷാനിമോള്‍ ഉസ്മാനെ ‘പൂതന’ എന്ന് വിളിച്ച് ആക്ഷേപിച്ച സംഭവത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ റിപ്പോര്‍ട്ട് തേടി. കഴിഞ്ഞ ദിവസം ഷാനിമോള്‍ ഉസ്മാന് നല്കിയ പരാതിയെ തുടര്‍ന്നാണ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടിയത്. ഡിജിപിയോടും ആലപ്പുഴ ജില്ലാ കലക്ടറോടും അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മീണ ആവശ്യപ്പെട്ടു.
സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം ഷാനിമോള്‍ ഉസ്മാന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.