കാസര്‍കോട് ; കൂടത്തായിയിലെ ആദ്യത്തെ മൂന്ന് കൊലപാതകങ്ങള്‍ നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ആയിരുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ .
ഈ മരണങ്ങളെപ്പറ്റി കൃത്യമായി അന്വേഷിച്ചിരുന്നുവെങ്കില്‍ ബാക്കിയുള്ള മരണങ്ങള് തടയാന്‍ സാധിക്കുമായിരുന്നു .എന്നാൽ അത് ചെയ്തില്ല .
വിശ്വാസ സംരക്ഷകര്‍ അല്ലെന്ന് കരുതിയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനം തങ്ങളെ തോൽപിച്ചത് . ശബരിമലയിലെ ഇടതുപക്ഷത്തിന്റെ നിലപാട് കൃത്യമായി ജനങ്ങളോട് പറയാന്‍ സാധിച്ചില്ല .അതുകൊണ്ടാണ് ജനങ്ങള്‍ തങ്ങളെ തോല്‍പ്പിച്ചത് . സത്യത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് ഈ സര്‍ക്കാര്‍ അത് അവർക്ക് മനസിലായില്ല – കടകംപ്പള്ളി പറഞ്ഞു.
മഞ്ചേശ്വരത്തെ പ്രചാരണത്തിനിടയില്‍ സംസാരിക്കുകയായിരുന്നു കടകംപള്ളി . .