കോഴിക്കോട്; കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നതിനിടെ കൂടത്തായി വില്ലേജ് ഓഫീസില്‍ ലാന്‍ഡ് റെവന്യൂ ഡെപ്യൂട്ടി കളക്ടറുടെ പരിശോധന.
കേസുമായി ബന്ധപ്പെട്ട് മുന്‍ ഡെപ്യൂട്ടി തഹസില്‍ദാറില്‍ നിന്ന് മൊഴിയെടുത്തതിന് പിന്നാലെയാണ് വില്ലേജ് ഓഫീസില്‍ പരിശോധന നടത്തുന്നത്. വ്യാജ ഒസ്യത്ത് സംബന്ധിച്ച വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലും കുടുംബവുമായി ബന്ധപ്പെട്ട സ്വത്ത് കൈമാറ്റങ്ങളില്‍ സംശയം ജനിച്ച് സാഹചര്യത്തിലുമാണ് ഡെപ്യൂട്ടി കളക്ടറുടെ പരിശോധന.
രജിസ്ട്രേഷന് നടപടികളുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.