ന്യൂഡല്‍ഹി: മോശമായ ഭക്ഷണം വിതരണം ചെയ്തതിന് കാറ്ററിംഗ് ഏജന്‍സിയ്ക്ക് പിഴയിട്ട് എയര്‍ ഇന്ത്യ. വിമാനയാത്രയ്ക്കിടെ വിതരണം ചെയ്ത ഓംലെറ്റില്‍ നിന്നും മുട്ടത്തോട് ലഭിച്ചെന്ന യാത്രക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് കാറ്ററിംഗ് ഏജന്‍സിയ്ക്ക് പിഴയിട്ടത്.
എന്‍സിപിയുടെ രാജ്യസഭാംഗമായ വന്ദന ചവാന് എംപിയ്ക്കാണ് ഓംലെറ്റില്‍ നിന്നും മുട്ടത്തോട് ലഭിച്ചത്. പുനെ – ഡല്‍ഹി വിമാനയാത്രക്കിടയിലാണ് എംപി ഓംലെറ്റ് ഓര്‍ഡര്‍ ചെയ്തത്. ഓംലെറ്റില്‍ ഉണ്ടായിരുന്ന ബീന്‍സ് വെന്തിട്ടില്ലെന്നും ഉരുളക്കിഴങ്ങ് അഴുകിയതായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ഓംലെറ്റില്‍ നിന്നും മുട്ടത്തോട് ലഭിച്ച ഫോട്ടോ സഹിതം എം.പി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്നാണ് കാറ്ററിംഗ് ഏജന്‍സിയ്ക്ക് പിഴ ചുമത്തിയ വിവരം അറിയിച്ചത്. വിമാനത്തിലെ മുഴുവന്‍ ഭക്ഷണത്തിന്റെയും ചിലവ് ഏജന്‍സി വഹിക്കേണ്ടി വരുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് കാറ്ററിംഗ് ഏജന്‍സിയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
as if that was not enough noticed that the potato pieces were decayed, beans were uncooked and the jam mini jar had some powder on it. @fssaiindia Have filled in a complaint form in the flight wonder if it will reach the concerned in #AirIndia and hope action will be taken. (1/2) pic.twitter.com/CSrWc57DdD
— Vandana Chavan (@MPVandanaChavan) October 5, 2019