പെരിഞ്ഞനം: ഫുട്ബോള്‍ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്ത് എടുക്കാന്‍ പോയ രണ്ട് വിദ്യാര്‍ത്ഥികളെ കടലില്‍ കാണാതായി. തൃശ്ശൂര്‍ പെരിഞ്ഞാനം ആറാട്ടുകടവിലാണ് സംഭവം.
ആറാട്ടുകടവിലെ ബീച്ചിലേക്ക് 3 മണിയോടെയാണ് 6 വിദ്യാര്‍ത്ഥികളും 4 മുതിര്‍ന്നവരും സൈക്കിളില്‍ എത്തിയത്. ഫുട്ബോള്‍ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്ത് എടുക്കാന്‍ പോയ മൂന്ന് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെടുകയായിരുന്നു. ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും മറ്റ് രണ്ട് പേരെ രക്ഷിക്കാനായില്ല. കയ്പമംഗലം പോലീസും അഴീക്കോട് തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും വിദ്യാര്‍ത്ഥികള്‍ക്കായി തിരിച്ചില്‍ തുടരുകയാണ്.