ഇന്ന് വിജയദശമി. അജ്ഞതയെ അകറ്റി അറിവിന്റെ വെളിച്ചം പകരുന്ന സുദിനം. നിരവധി കുരുന്നുകള്‍ ഹരിശ്രീ കുറിക്കുന്ന ദിവസമാണ് വിജയദശമി. തട്ടത്തില്‍ വെച്ച അരിയില്‍ ഹരിശ്രീ ഗണപതയെ നമ: എന്നെഴുതിയാണ് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് പിച്ച വെയ്ക്കുന്നത്. ആയിരക്കണക്കിന് കുരുന്നുകളാണ് സംസ്ഥാനത്തൊട്ടാകെ ഹരിശ്രീ കുറിക്കാനെത്തുന്നത്.
ജാതിമതഭേദമന്യേ എല്ലാവരും വിജയദശമി ദിനത്തില്‍ വിദ്യാരംഭം കുറിക്കുന്നു. വിദ്യാദേവതയായ സരസ്വതിയും അധര്‍മ്മത്തെ തകര്‍ത്ത് ധര്‍മ്മം പുനസ്ഥാപിക്കുന്ന ശക്തി സ്വരൂപിണിയായ ദുര്‍ഗ്ഗയും ഐശ്വര്യദായിനിയായ മഹാലക്ഷ്മിയും ഒരുമിച്ചു പൂജിക്കപ്പെടുന്ന ദിനമാണ് വിജയദശമി. വിദ്യാരംഭ ചടങ്ങുകളുടെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാനത്തൊട്ടാകെയുള്ള ക്ഷേത്രങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്നത്.
ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട്, മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ നാടായ തിരൂര്‍ തുഞ്ചന്‍ പറമ്പ്, തിരുവനന്തപുരത്തെ ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, പൂജപ്പുര സരസ്വതി മണ്ഡപം എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങളില്‍ എഴുത്തിനിരുത്ത് ചടങ്ങുകള്‍ നടക്കും. സാസ്കാരിക രംഗത്തെ നിരവധി ഗുരുക്കന്മാര് വിദ്യാരംഭത്തിന് നേതൃത്വം നല്‍കും.