ബാലഭാരതിയുടെ ആഭിമുഖ്യത്തില്‍ റൂവി അൽ മസ്സാ ഹാളിലാണ് വിദ്യാരംഭ ചടങ്ങുകൾ ഒരുക്കിയത്. പുലർച്ചെ 5 മണി മുതൽ ആരംഭിച്ച ചടങ്ങിൽ നിരവധി കുരുന്നുകളാണ് എഴുത്തിനിരുന്നത്.മസ്കറ്റിലെ പ്രമുഖരായ ഗുരുക്കന്മാരാണ് കുരുന്നുകൾക്ക് പരമ്പരാഗത രീതിയിൽ ഹരിശ്രീ കുറിച്ചു നൽകിയത്.മലയാളം, തമിഴ്,സംസ്കൃതം തുടങ്ങി വിവിധ ഭാഷകളിൽ വിദ്യാരംഭം കുറിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ 9 ദിവസങ്ങളിലായി നടന്ന നവരാത്രി സംഗീതോൽസവത്തിനുശേഷമാണ് ഇതേ വേദിയിൽ വിദ്യാരംഭം നടന്നത്