കോഴിക്കോട് ; കൂടത്തായി പൊന്നാമറ്റം കുടുംബത്തിൽ ദുരൂഹമായി രണ്ട് മരണങ്ങൾ കൂടി നടന്നതായും ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യം . മരിച്ച ടോം തോമസിന്റെ സഹോദരന്റെ മക്കളായ സുനീഷ് , ഉണ്ണി എന്നിവരുടെ ദുരൂഹ മരണങ്ങൾ അന്വേഷിക്കണമെന്നാണ് ആവശ്യം . സുനീഷിന്റെ മാതാവ് എൽസമ്മയാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത് .
മരിച്ച വിൻസന്റിനും , ഉണ്ണിയ്ക്കും ജോളിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായി എൽസമ്മ പറഞ്ഞു . എന്നാൽ ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നോയെന്ന് സംശയമുണ്ട് .
ജോളി ആദ്യം കൊലപ്പെടുത്തിയ അന്നമ്മയുടെ ശവസംസ്ക്കാരം കഴിഞ്ഞ തൊട്ടടുത്ത ദിവസമാണ് വിൻസന്റിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . താൻ അടുത്ത് ഉണ്ടായിരുന്നെങ്കിൽ ഉണ്ണി മരിക്കില്ലായിരുന്നെന്ന് സുനീഷ് പറഞ്ഞതായും എൽസമ്മ പറഞ്ഞു .
അന്നമ്മ മരിച്ച ദിവസം സുനീഷും ഉണ്ണിയുമായി സംസാരം നടന്നിരുന്നു . 2008 ജനുവരി 17 നാണ് ടോം തോമസിന്റെ രണ്ടാമത്തെ സഹോദരൻ ഡൊമിനിക്കിന്റെ മകൻ സുനീഷ് ബൈക്ക് അപകടത്തിൽ മരിക്കുന്നത്. സുനീഷ് മരിച്ച ശേഷം സ്ഥലം വിറ്റ് നിരവധിപേർക്ക് പണം നൽകേണ്ടി വന്നതായും എൽസമ്മ പറഞ്ഞു .