India

ഡിഎന്‍എ പത്രം ഡിജിറ്റലാകുന്നു;രണ്ട് എഡിഷന്റെ അച്ചടി നിര്‍ത്തലാക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: ഡിജിറ്റല്‍ മേഖലയിലേക്ക് പത്രം മാറുന്നതിന്റെ ഭാഗമായി ഡിഎന്‍എ പത്രം രണ്ട് എഡിഷനുകളിലെ അച്ചടി നിര്‍ത്തിവെക്കാന്‍ പത്രാധിപര്‍ തീരുമാനിച്ചു. മുംബൈ, അഹമ്മദാബാദ് എന്നിവടങ്ങളിലെ അച്ചടി നിര്‍ത്താനാണ് നിലവില്‍ തീരുമാനിച്ചിട്ടുള്ളത്.ബുധനാഴ്ച പുറത്തിറക്കിയ പത്രത്തില്‍ ഈ വിവരം സംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഡിഎന്‍എ വെബ്‌സൈറ്റായി തുടരുമെന്നും വൈകാതെ ഡിഎന്‍എയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വായനക്കാരുടെ എണ്ണം വര്‍ധിച്ചതോടെ പത്രത്തിന്റെ പ്രാധാന്യം കുറഞ്ഞു, അതിവേഗത്തില്‍ വാര്‍ത്തകളറിയാനുള്ള വായനക്കാരുടെ പ്രവണത വര്‍ധിക്കുകയും ചെയ്തതോടെയാണ് അച്ചടി നിര്‍ത്താനുള്ള തീരുമാനത്തിലേക്ക് അധികൃതര്‍ കടന്നത്.

യുവാക്കളെ കൂടുതല്‍ വായനയിലേക്ക് തിരിക്കാന്‍ ഡിജിറ്റല്‍ മേഖലയാണ് കൂടുതല്‍ നല്ലതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഡിഎന്‍എ പത്രം പുതിയ തീരുമാനമെടുത്തത്. മുന്‍കൂട്ടി പണം അടച്ച് വരിക്കാര്‍ തുക അടച്ചതിന്റെ രസീതുമായി പത്രം ഓഫീസില്‍ എത്താനുള്ള നിര്‍ദേശവും കമ്പനി നല്‍കിയിട്ടുണ്ട്.

25 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close