India

‘ എനിക്കിഷ്ടം വിസ്ക്കി ആയിരുന്നു ‘ മദ്യത്തിനടിമയായിരുന്ന കാര്യം തുറന്ന് പറഞ്ഞ് കമലഹാസന്റെ മകൾ ശ്രുതിഹാസൻ

ന്യൂഡൽഹി ; താൻ മദ്യത്തിനടിമയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടൻ കമലഹാസന്റെ മകളും , നടിയുമായ ശ്രുതിഹാസൻ .

ലക്ഷ്മി മഞ്ചു അവതാരകയായ ‘ ഫീറ്റ് അപ് വിത്ത് ദി സ്റ്റാർസ് തെലുഗു ‘ എന്ന പരിപാടിക്കിടെയായിരുന്നു ശ്രുതി ഹാസന്റെ വെളിപ്പെടുത്തൽ .

‘ ഞാൻ വർഷങ്ങളോളം വിസ്ക്കി പ്രിയയായിരുന്നു . ഞാനത് ആരോടും പങ്ക് വയ്ക്കാൻ ഇഷ്ടപ്പെട്ടതുമില്ല ,ആരുമറിഞ്ഞതുമില്ല . അത് തികച്ചും വ്യക്തിപരമാണെന്നാണ് കരുതിയത് . ബന്ധുക്കളുമായോ , സുഹൃത്തുക്കളുമായോ അത് പങ്ക് വയ്ക്കണമെന്നും തോന്നിയതുമില്ല . ആളുകൾ തന്നെപ്പറ്റി എന്തു പറയുന്നുവെന്ന് ആലോചിക്കാറില്ല . തനിക്ക് ഒരു പ്രണയമേ ഉണ്ടായിരുന്നൂള്ളൂ , എന്നാൽ അത് നഷ്ടപ്പെട്ടു .

ഇപ്പോൾ ഒരു മാറ്റം താൻ ആഗ്രഹിക്കുന്നു . ഒരു പുതിയ തുടക്കം വേണമെന്നും . വളരെ കൂളും നിഷ്കളങ്കയുമായ വ്യക്തിയാണ് താൻ. ഇതറിയാവുന്നതുകൊണ്ടുതന്നെ ചുറ്റുമുളളവർ തന്റെ മേൽ അധികാരം കാണിക്കുന്നത്. വളരെ ഇമോഷണലായ വ്യക്തിയാണ് താനെന്നു അറിയാവുന്നതുകൊണ്ടാണ് അവരതു ചെയ്യുന്നത്. എങ്കിലും അതൊരു നല്ല അനുഭവമായിരുന്നു .‘ – ശ്രുതി പറഞ്ഞു

ലണ്ടൻ സ്വദേശിയായ മൈക്കൽ കോർസലെയുമായി ഏറെ വർഷം പ്രണയത്തിലായിരുന്നു ശ്രുതി . എന്നാൽ പിന്നീട് ഇവർ വേർപിരിഞ്ഞു .

3K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close