എറണാകുളം: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കവര്‍ച്ച നടത്തിയ ബംഗ്ലാദേശ് സ്വദേശി പിടിയില്‍. പുല്ലേപ്പടിയിലും തൃപ്പൂണിത്തുറയിലുമായി വീട്ടുകാരെ ആക്രമിച്ചാണ് പ്രതി കവര്‍ച്ച നടത്തിയിരിക്കുന്നത്. ബംഗ്ലാദേശ് ചാന്ദിപ്പൂര്‍ സ്വദേശിയായ മാണിക്ക് എന്ന യുവാവാണ് പിടിയിലായത്.
എറണാകുളം നോര്‍ത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റൊരു കേസില്‍ അകപ്പെട്ട് കര്‍ണാടക പൊലീസ് പിടികൂടിയ ഇയാളെ ട്രാന്‍സിറ്റ് വാറണ്ടില്‍ കേരളത്തിലെത്തിക്കുകയായിരുന്നു. പ്രതിയെ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.