Kerala

കാറോടിച്ചത് താനല്ല; അപകടസമയത്ത് മദ്യപിച്ചിരുന്നില്ല: ശ്രീറാം വെങ്കിട്ടരാമൻ

തിരുവനന്തപുരം: കെ.എം ബഷീറിന്റെ മരണത്തിൽ വിശദീകരണവുമായി ശ്രീറാം വെങ്കിട്ടരാമൻ. കാറോടിച്ചത് താനല്ലെന്നും അപകടസമയത്ത് താൻ  മദ്യപിച്ചിരുന്നില്ലെന്നും ശ്രീറാം വ്യക്തമാക്കി. ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിലാണ് ശ്രീറാം ഇക്കാര്യം വ്യക്തമാക്കിയത്.

താൻ മദ്യപിക്കുന്ന ആളല്ല. വാഹനാപകടമുണ്ടായ സമയം താൻ മദ്യപിച്ചട്ടില്ല. അപകട സമയത്ത് കാറോടിച്ചിരുന്നത് സുഹൃത്തായ വഫ ഫിറോസ് ആണ്. രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. ഇതിനാൽ തന്നെ സർവീസിൽ തിരിച്ചെടുക്കണമെന്നും വിശദീകരണ കത്തിൽ ശ്രീറാം ആവശ്യപ്പെട്ടു.

എന്നാൽ ക്രിമിനൽ കുറ്റം ചുമത്തിയ കേസ് നിലനിൽക്കുന്നതിനാൽ ശ്രീറാമിന്റെ ഈ വാദം സർക്കാർ പൂർണമായും തള്ളി. കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ 60 ദിവസത്തേക്ക് കൂടി നീട്ടാനും തീരുമാനിച്ചു.

543 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close