ഛണ്ഡീഗഢ്: തരണ്‍ തരണ്‍ സ്ഫോടനക്കേസില്‍ പിടിയിലായ ഖാലിസ്ഥാന്‍ ഭീകരരെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. സ്ഫോടന കേസില്‍ പിടിയിലായ ഒന്‍പത് ഭീകരരെ ഈ മാസം 11 നാണ് എന്‍ഐഎ കോടതിയില്‍ ഹാജാരാക്കുന്നത്. ഇവരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 11 ന് അവസാനിക്കും.
ഭീകരരെ ബുധനാഴ്ച അമൃത്സറിലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഒക്ടോബര്‍ മൂന്നിലെ ഉത്തരവ് പ്രകാരം ഇവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഈ പശ്ചാത്തലത്തിലാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ കോടതി ഇവരുടെ കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു. കൂടാതെ ഭീകരരെ എന്‍ഐഎ കോടതി മുന്‍പാകെ ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ മാസം 22 നാണ് തന് തരന് സ്ഫോടനക്കേസില്‍ പ്രതികളായ ഒന്‍പത് ഖാലിസ്ഥാന്‍ ഭീകരരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ആദ്യം നാല് ഭീകരരും പിന്നീട് അഞ്ച് ഭീകരരും പിടിയിലാവുകയാരിന്നു. ഇവര്‍ പഞ്ചാബിലെ വിവിധയിടങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഇതിനിടയിലാണ് ഇവരെ അതിവിദഗ്ധമായി പഞ്ചാബ് പോലീസ് പിടികൂടിയത്.
ഒന്‍പത് ഭീകരരില്‍ ഒരു ഭീകരന് അറസ്റ്റിലായത് കഴിഞ്ഞ ദിവസമായിരുന്നു. ഇയാളെ കോടതി നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
അതേസമയം തന് തരാന്‍ സ്ഫോടനക്കേസിന്റെ അന്വേഷണം എന്‍ഐഎയ്ക്ക് വിടാനാണ് പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനം.