India

പഠനത്തിനിടയിലെ ഇടവേളകള്‍ ആനന്ദകരമാക്കാന്‍ ഉച്ചഭക്ഷണത്തിനൊപ്പം ഇനി പാട്ടും കേള്‍ക്കാം; പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി എന്‍സിഇആര്‍ടി

ന്യൂഡല്‍ഹി: പഠനത്തിനിടയിലെ ഇടവേളകള്‍ ആനന്ദകരമാക്കാന്‍ ലക്ഷ്യമിട്ട് ഉച്ചഭക്ഷണ സമയത്ത് കുട്ടികളെ പാട്ടു കേള്‍പ്പിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി എന്‍ സി ഇ ആര്‍ ടി സി. കുട്ടികളുടെ പ്രായത്തിന് അനുസരിച്ചുള്ള പാട്ടുകള്‍ ഉച്ചഭക്ഷണ സമയത്ത് കേള്‍പ്പിക്കാനാണ് എന്‍ സി ഇ ആര്‍ ടിയുടെ നിര്‍ദ്ദേശം.

രാജ്യത്തെ 34 നഗരങ്ങളില്‍ നടത്തിയ ഒരു വര്‍ഷം നീണ്ട പഠനത്തിലൂടെയുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് എന്‍ സി ഇ ആര്‍ ടി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. പാട്ടുകള്‍ കേള്‍ക്കുന്നത് കുട്ടികളെ ശാന്ത സ്വഭാവികളാക്കി മാറ്റുമെന്നും കാര്യങ്ങളെ കൂടുതല്‍ സ്വീകാര്യതയോടെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തരാക്കുമെന്നും മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രീ പ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങള്‍ക്കായി പ്രത്യേകം മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. കല ഒരു പാഠ്യ ഉപകരണമായാണ് ഉപയോഗിക്കേണ്ടതെന്ന് മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ കലാപരമായ കഴിവുകളെ ഒരിക്കലും താരതമ്യം ചെയ്യരുതെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

134 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close