Kerala

കൊല്ലത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കൊല്ലം : കൊല്ലത്ത് പിക്കപ്പ് വാനും കാറും ഓട്ടോയും കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഓട്ടോ ഡ്രൈവര്‍ സാജന്‍ ഫിലിപ്പ്, കാര്‍ ഓടിച്ചിരുന്ന ടോണി എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പിക്കപ്പ് വാന്‍ ഡ്രൈവറായ രാജേഷിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാള്‍ തമിഴ്‌നാട് സ്വദേശിയാണ്.

കഴിഞ്ഞ ദിവസം രാത്രി എംസി റോഡില്‍ വെച്ചായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും പുറകില്‍ പോകുകയായിരുന്ന കാറും തമ്മിലാണ് ആദ്യം കൂട്ടിയിടിച്ചത്. പിന്നീട് നിയന്ത്രണം വിട്ട കാര്‍ എതിര്‍ ദിശയില്‍ വരുകയായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തീ പിടിച്ച ഓട്ടോ പൂര്‍ണ്ണമായും കത്തിനശിച്ചു.

ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

118 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close