India

മഹാരാഷ്ട്രയില്‍ വീണ്ടും കള്ളപ്പണ വേട്ട; കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 8.17 ലക്ഷം രൂപ പിടികൂടി

മുംബൈ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹാരാഷ്ട്രയില്‍ വീണ്ടും കള്ളപ്പണ വേട്ട. ധാരാവി നിയമസഭ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ 8.17 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. വാഹനത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പണമാണ് പിടികൂടിയത്.

മുംബൈയിലെ ഘട്‌കോപാര്‍ സ്വദേശിയായ 42കാരന്‍ ധീരേന്ദ്ര കാന്തിലാല്‍ ഛെഡ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തില്‍ നിന്നാണ് പണം കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിന്നായി 48 കോടി വില വരുന്ന സ്വര്‍ണവും കള്ളപ്പണവും പിടികൂടിയതായി അഡീഷണല്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ദിലീപ് ഷിന്‍ഡെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി കള്ളപ്പണമൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പരിശോധന തുടരുകയാണ്. വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

100 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close