ബര്‍ലിന്‍: ജര്‍മ്മനിയില്‍ ജൂതപള്ളിയ്ക്ക് സമീപമുണ്ടായ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ഹാലെ നഗരത്തിലെ സിനഗോഗിന് സമീപത്താണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷം അക്രമികള്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ആക്രമണത്തിന് പിന്നാലെ പ്രദേശവാസികളോട് വീട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു.
പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു. ഹാലെയിലും പരിസരപ്രദേശത്തും സുരക്ഷ കര്‍ശനമാക്കിയതായും പൊലീസ് വ്യക്തമാക്കി. സംഭവവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.