തിരുവനന്തപുരം : കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്. മണികുമാര്‍ ഒക്ടോബര്‍ 11 ന് സത്യപ്രതിജ്ഞ ചെയ്യും. വെള്ളിയാഴ്ച രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ജസ്റ്റിസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകാന്‍ ശുപാര്‍ശ നല്‍കിയത്. സുപ്രീം കോടതി കൊളീജിയമാണ് ശുപാര്‍ശ ചെയ്തത്. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ച് പോകുന്ന സാഹചര്യത്തിലാണ് എസ് മണികുമാറിനെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്.
1983ല്‍ അഭിഭാഷക ജോലിയില്‍ പ്രവേശിച്ച ജസ്റ്റിസ് മണികുമാര്‍ 22 വര്‍ഷത്തോളം മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നു. 2004 ജൂലൈ മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന അദ്ദേഹം പിന്നീട് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലായും സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സലായും പ്രവര്‍ത്തിച്ചു.2006 ജൂലൈ 31ന് മദ്രാസ് ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായും 2009 നവംബര്‍ 9ന് സ്ഥിരം ജഡ്ജിയായും നിയമിക്കപ്പെട്ടു.