India

കർണാടകയിൽ സിദ്ധരാമയ്യ പ്രതിപക്ഷ നേതാവാകും

ബംഗളൂരു: കർണാടകയിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിപക്ഷ നേതാവാകും. കോൺഗ്രസ് നേതൃത്വമാണ് ഇക്കാര്യമറിയിച്ചത്. ഒപ്പം മുൻ മന്ത്രി എസ് ആർ പാട്ടീൽ ലെജിസ്ലേറ്റീവ് കൌൺസിലിലെ പ്രതിപക്ഷ നേതാവാകുമെന്നും കോൺഗ്രസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

യദ്യൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയത് മുതൽ പ്രതിപക്ഷ നേതാവിന്റെ കസേര ഒഴിഞ്ഞു കിടക്കുകയാണ്. സ്വതന്ത്രരടക്കം 17 പേർ സർക്കാരിന് നൽകിയിരുന്ന രിന്തുണ പിൻവലിച്ചതോടെയായിരുന്നു കുമാര സ്വാമി സർക്കാർ വീണത്. പിന്നീട് നടന്ന വിശ്വാസ വോട്ടെടുപ്പിൽ യെദ്യൂരപ്പ ജയിക്കുകയും ചെയ്തിരുന്നു.

നിലവിൽ കർണാടക കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റാണ് സിദ്ധരാമയ്യ. മുൻ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം ബിജെപി ഭരണത്തിൽ നിന്ന് അകറ്റി നിർത്തുന്നതിനുവേണ്ടി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ കസേര വേണ്ടെന്ന് വെക്കുകയായിരുന്നു.

80 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close