Kerala

ഉപതെരഞ്ഞെടുപ്പ്; ടിക്കാറാം മീണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പോളിംഗ് സ്റ്റേഷനുകളിലെ സജ്ജീകരണങ്ങള്‍, വെബ്കാസ്റ്റിംഗ് സംവിധാനം, കള്ളനോട്ട് തടയാനുള്ള നടപടികള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടങ്ങിയവ അദ്ദേഹം വിലയിരുത്തി. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയത്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലകളിലെ കളക്ടര്‍മാരുമായും ജില്ലാ പോലീസ് മേധാവിമാരുമായും എസ്.പിമാരുമായും റിട്ടേണിംഗ് ഓഫീസര്‍മാരുമായും അദ്ദേഹം ചര്‍ച്ച നടത്തി. മാതൃകാ പെരുമാറ്റച്ചട്ടം ശക്തമായി നടപ്പാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കളക്ടര്‍മാര്‍ അതതു മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിശദീകരിച്ചു. ജില്ലാ പോലീസ് മേധാവിമാരും എസ്.പിമാരും പോലീസ് തലത്തില്‍ കൈക്കൊണ്ട നടപടികളും തെരഞ്ഞെടുപ്പ് ഓഫീസര്‍ മുന്‍പാകെ വിശദീകരിച്ചു.

മഞ്ചേശ്വരത്ത് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ടിക്കാറാം മീണ നിര്‍ദേശിച്ചു. കര്‍ണാടകവുമായി ചേര്‍ന്ന പോളിംഗ് സ്റ്റേഷനുകളില്‍ അതിര്‍ത്തി കടന്നെത്തി വോട്ടിംഗ് നടത്താനുള്ള സാധ്യതകള്‍ തടയാന്‍ ശക്തമായ സംവിധാനമൊരുക്കും. ഇതിനായി ശക്തമായ നിരീക്ഷണം, വെബ്കാസ്റ്റിംഗ്, അതിര്‍ത്തിയില്‍ പരിശോധന എന്നിവ ഏര്‍പ്പെടുത്താനും അദ്ദേഹം നിര്‍ദേശിച്ചു. മണ്ഡലത്തില്‍ 16 അതിര്‍ത്തി ബൂത്തുകളും 101 പ്രശ്‌നസാധ്യതാ ബൂത്തുകളുണ്ട്.

32 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close